2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

കൈവെട്ടലിനു ശേഷം തലവെട്ടൽ

തൊടുപുഴ ന്യൂമാൻ കോളെജിലെ അധ്യാപകൻ ജോസഫിന്‌ വിവാദമായ ചോദ്യപ്പേപ്പർ തയ്യാറാക്കിയതിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ഓർക്കാപ്പുറത്തു സംഭവിച്ച ഒളിയാക്രമത്തിൽ അദ്ദേഹത്തിനു സാരമായി പരിക്കേറ്റു. അന്ധകാരത്തിന്റെ പ്രതിനിധികളായ മതഭ്രാന്തന്മാരുടെ രക്തക്കൊതിയ്ക്കിരയായി എഴുന്നേറ്റിരിക്കാൻ പോലുമാകാതിരിക്കുന്ന അവസ്ഥയിലാണ്‌ അദ്ദേഹം ജോലി ചെയ്തിരുന്ന കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ പിരിച്ചു വിടാൻ തീരുമാനിക്കുന്നത്. പോപ്പുലർഫ്രണ്ടിന്‌ അദ്ദേഹത്തിന്റെ കൈയേ വെട്ടാൻ കഴിഞ്ഞുള്ളൂവെങ്കിൽ കൃസ്ത്യൻ സഭയുടെ മാനേജ്മെൻറിന്‌ ഈ തീരുമാനത്തിലൂടെ പ്രൊഫ.ജോസഫിന്റെ തല തന്നെ വെട്ടാൻ കഴിഞ്ഞിരിക്കുന്നു. ആ തീരുമാനത്തെ മുസ്ലിം സംഘടനകളുടെ ഐക്യവേദി സ്വാഗതം ചെയ്തിരിക്കുന്നു.  മൗലവിമാരും പാതിരിമാരും ഉലക്കയിൽ കിടക്കാൻ പോലും ഒരുമയുള്ളവരാണെന്ന് ഇതിൽ നിന്നു മനസിലാക്കാം.

1 അഭിപ്രായം:

Unknown പറഞ്ഞു...

സുഹ്രത്തെ.മതനിന്ദ ആരില്‍നിന്നയാലും ഏതു മതക്കാരില്‍ നിന്നായാലും തെറ്റുതന്നെ .അതുപോലെതന്നെയാണ് അദ്ദേഹത്തെ ആക്രമിച്ചു കയ്‌ വെട്ടിയ സംഭവവും .പരസ്പരം സഹവര്തിതതോടെ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും കയിഞ്ഞുവരുന്ന ഈ കൊച്ചുകേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു രണ്ടു സംഭവങ്ങളും .മതേതര കേരളത്തെ വര്‍ഗീയ കലുഷിതമാകാന്‍ ആരെയും അനുവതിക്കാതിരിക്കുക.ക്രിസ്തുവോ 'മുഹമ്മദ്‌ നബിയോ കൃഷ്ണനോ സഹോദര മതസ്ഥനെ ആക്രമിക്കാനോ അവര്‍ ആരദ്യപാത്രമാക്കിയ മഹാതുക്കളെയോ നിന്ദിക്കാന്‍ പടിപ്പികുന്നില്ല .മറിച്ചു സ്നേഹമാണ് മതങ്ങള്‍ക്ക് ആദാരം.കയ്‌ വെട്ടും പ്രവചാകനിന്തയും യഥാര്‍ത്ഥ മത വിശ്വാസികളില്‍നിന്നും അവര്‍ പ്രതിനിതാനം ചെയ്യുന്ന മതങ്ങളുമായി ഒരുപാട് അകലെയാണ്.